വാഷിങ്ടൺ: തെൻറ താൽപര്യത്തിനുമേൽ രാജ്യതാൽപര്യം അനുവദിക്കുമെന്ന് വിശ്വസിക്കാ ൻ പറ്റാത്ത ഡോണൾഡ് ട്രംപിനെ പ്രസിഡൻറ് പദവിയിൽനിന്ന് താഴെ ഇറക്കണമെന്ന്, അമേരി ക്കൻ കോൺഗ്രസിൽ നടക്കുന്ന ട്രംപ് ഇംപീച്ച്മെൻറ് വിചാരണയിൽ പ്രമുഖ ഡെമോക്രാറ്റ് സെനറ്റർ ആഡം ഷിഫ്. രാജ്യതാൽപര്യം മുന്നിൽവെക്കുന്ന പ്രസിഡൻറിനെയാണ് അമേരിക്കൻ ജനത അർഹിക്കുന്നതെന്നും സഭയിലെ ഇംപീച്ച്മെൻറ് മാനേജർ കൂടിയായ ഷിഫ് പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പ് കാമ്പയിനിൽ തനിക്ക് സഹായകരമായ കാര്യങ്ങൾ ചെയ്യാൻ അവിഹിത മാർഗത്തിലൂടെ യുക്രെയ്നെ പ്രേരിപ്പിച്ചുവെന്ന ആരോപണം സാധൂകരിക്കാൻ െഡമോക്രാറ്റ് സെനറ്റർമാർ വിവിധ വാദങ്ങൾ മുേന്നാട്ടുെവച്ചു.
‘‘ഡോണൾഡ് ട്രംപിന് നല്ലതു സംഭവിക്കാനുള്ളതു മാത്രമേ അദ്ദേഹം ചെയ്യൂ എന്ന കാര്യത്തിൽ നിങ്ങൾക്ക് ട്രംപിനെ വിശ്വസിക്കാം. അത് അന്നും ഇന്നും എന്നും ട്രംപ് ചെയ്യും. അവസരം ലഭിച്ചാൽ വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം അതുതന്നെ ചെയ്യും. അതുകൊണ്ടാണ്, കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ അദ്ദേഹം പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത്.’’ -ഷിഫ് കൂട്ടിച്ചേർത്തു.
1789ൽ ജോർജ് വാഷിങ്ടൺ പ്രസിഡൻറ് പദം ഏറ്റെടുത്തതു മുതൽ ഇന്നുവരെയുള്ള പ്രസിഡൻറുമാരിൽ ഈ രൂപത്തിൽ അധികാരം ദുർവിനിയോഗം ചെയ്ത മറ്റൊരാളില്ല എന്നായിരുന്നു സഭയുടെ ജുഡീഷ്യൽ സമിതി അധ്യക്ഷൻ ജെറി നാഡ്ലർ അഭിപ്രായപ്പെട്ടത്. 53-47 എന്ന നിലയിൽ സെനറ്റിൽ പിന്നിൽ നിൽക്കുന്നതിനാൽ, എങ്ങനെയെങ്കിലും ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് െഡമോക്രാറ്റുകൾ. ഇതിനായി മൂർച്ചയേറിയ ആരോപണങ്ങളാണ് ട്രംപിനെതിരെ ൈഡമോക്രാറ്റുകൾ അഴിച്ചുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.