വാഷിങ്ടൺ: ഇംപീച്ച്മെൻറ് നടപടിക്രമത്തിെൻറ ഭാഗമായി യു.എസ് പ്രസിഡൻറ് ഡോണൾ ഡ് ട്രംപിനെതിരെ രഹസ്യ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നത് അവസാനിച്ചു. രാഷ്ട്രീയ എ തിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ യുക്രെയ്ൻ പ്രസിഡ ൻറിൽ സമ്മർദം ചെലുത്തിയ ആരോപണത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരെ ഇംപീച്ച്മെൻറിനൊരുങ്ങിയത്.
ബുധനാഴ്ച മുതൽ നടക്കുന്ന പരസ്യ തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും. ട്രംപ് ഭരണകൂടത്തിെൻറ ഭാഗമായി ഇപ്പോൾ സർവിസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇൻറലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവു നൽകും.
അതിനു ശേഷം ജുഡീഷ്യൽ കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുപ്പ് നടക്കും. കുറ്റം തെളിഞ്ഞാൽ ഇംപീച്ച്മെൻറ് പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കായതിനാൽ പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെനറ്റിനു കൈമാറും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക.
വിചാരണക്കു ശേഷം സെനറ്റിൽ പ്രമേയം പാസായാൽ ശിക്ഷവിധിക്കും. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.ഇംപീച്ച്മെൻറ് നടപടികൾ പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡൻറുമായുള്ള ടെലിഫോൺ സംഭാഷണത്തിെൻറ ശബ്ദരേഖ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ശനിയാഴ്ച രേഖ പുറത്തുവിടുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇംപീച്ച്മെൻറ് നേരിടുന്ന നാലാമത്തെ യു.എസ് പ്രസിഡൻറാണ് ട്രംപ്. ഈ നടപടിയിലൂടെ ഇവരിൽ ആരും അധികാരഭ്രഷ്ടരായിട്ടില്ല.വാട്ടർഗേറ്റ് വിവാദത്തിൽപെട്ട് ഇംപീച്ച്മെൻറ് ഉറപ്പാകുമെന്ന ഘട്ടത്തിൽ 1974ൽ റിച്ചാർഡ് നിക്സൻ രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.