വാഷിങ്ടൺ: അതിർത്തി തർക്കത്തിൽ ഇന്ത്യയേയും ചൈനയേയും സഹായിക്കാനാണ് യു.എസിൻെറ ശ്രമമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ദുർഘടമായ സന്ദർഭമാണിത്. ഞങ്ങൾ ഇന്ത്യയോടും ചൈനയോടും സംസാരിക്കും. വലിയ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്-ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങൾക്കിടയിൽ വലിയ തർക്കമാണ് നില നിൽക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്. അവരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ലഡാക്കിലെ ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണ നൽകുന്ന നിലപാടാണ് യു.എസ് ഇതുവരെ സ്വീകരിച്ചത്. ചൈനയാണ് അതിർത്തി തർക്കം വഷളാക്കുന്നതെന്നായിരുന്നു യു.എസ് ആരോപണം. അതിർത്തി തർക്കത്തിൽ ചൈനയെ രൂക്ഷമായി വിമർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തുകയും ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.