ബ്വേനസ് എയ്റിസ്: ലോകത്തെ 20 വൻ സാമ്പത്തിക ശക്തികളുടെ പൊതു വേദിയായ ‘ജി20’ യുടെ 2022ലെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന 2022ൽ ഇന്ത്യ ഉച്ചകോടിയുടെ ആതിഥേയ രാഷ്ട്രമായിരിക്കുമെന്ന്, അർജൻറീനൻ തലസ്ഥാനമായ ബ്വേനസ് എയ്റിസിൽ, 13ാം ‘ജി20’ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
നേരത്തേ ഇറ്റലിയിൽ നടത്താൻ തീരുമാനിച്ചിരുന്ന 2022ലെ ഉച്ചകോടി, സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തിൽ രാജ്യത്ത് നടത്താമെന്ന അഭ്യർഥന സ്വീകരിച്ച ഇറ്റലിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 14ാം ഉച്ചകോടിക്ക് ജപ്പാനും പതിനഞ്ചാമത്തേതിന് സൗദി അറേബ്യയും ആതിഥേയത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.