ഹൂസ്റ്റൺ: സ്വകാര്യ വിമാനം തകർന്ന് ഇന്ത്യന്‍ വംശജരായ ഡോകടർ ദമ്പതിമാർ അമേരിക്കയില്‍ കൊല്ലപ്പെട്ടു. മനോരോഗ വിദഗ്ദരായ ഉമാമഹേശ്വര കലാപടപ്പ് (63) ഭാര്യ സീതാ ഗീത കലാപടപ്പ്(61) എന്നിവരാണ് കൊല്ലപ്പെട്ടത്. യു.എസ്സിലെ ഒഹിയോയയിലാണ് സംഭവം.
ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. ഉമാമഹേശ്വരയായിരുന്നു വിമാനം പറത്തിയിരുന്നത്.ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയിൽ നിന്ന് വിമാനത്തിെൻറ അവശിഷ്ടങ്ങള്‍ ലഭിച്ചു.
അപകട കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും ഇന്ത്യാനയിലെ ലോഗൻസ്പോർട്ടിലാണ് താമസം.
അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.