വാഷിങ്ടൺ: യു.എസിലെ ഇന്ത്യൻ വംശജയായ പ്രമുഖ അഭിഭാഷക നിയോമി റാവുവിനെ െബ്രറ്റ് കവന സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് നോമിനേറ്റ് ചെയ്തു. യു.എസിൽ സുപ്രീംകോടതിക്കുശേഷം ഏറ്റവും അധികാരമുള്ള ഡി.സി സർക്യൂട്ട് അപ്പീൽ കോടതിയിലേക്കാണ് നിയോമിയെ പ്രസിഡൻറ് ട്രംപ് നിർദേശിച്ചത്.
നിയോമി നല്ല വ്യക്തിത്വമാണെന്നും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. സെനറ്റിെൻറ അംഗീകാരം ലഭിച്ചാൽ ഉന്നത യു.എസ് കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വേരുള്ള വ്യക്തിയാകും ഇവർ. നേരേത്ത ഒബാമ ഭരണകൂടം ശ്രീ ശ്രീനിവാസനെ സമാന പദവിയിൽ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.