വൈറ്റ്​ഹൗസിന്​ സമീപം ഇന്ത്യക്കാരൻ തീകൊളുത്തി മരിച്ചു

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറി​​െൻറ വസതിയായ വൈറ്റ്​ ഹൗസിന്​ സമീപം ഇന്ത്യക്കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്​തു. മ േരിലാൻഡിലെ ബെതസ്​ഡയിൽ താമസിക്കുന്ന അർണവ്​ ഗുപ്​തയാണ്​ (33) മരിച്ചത്​. മാരകമായി പൊള്ളലേറ്റ അർണവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന്​ യു.എസ്​ പാർക്​ പൊലീസ്​ അറിയിച്ചു.

അർൺവിനെ കാണാനില്ലെന്ന് കാട്ടി​ അദ്ദേഹത്തി​​െൻറ കുടുംബം ബുധനാഴ്​ച പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ അർണവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട്​ പൊലീസ്​ നോട്ടീസും പുറത്തുവിട്ടിരുന്നു. വൈറ്റ്​ ഹൗസിൽ നിന്നും 16 കി.മീ അകലെയാണ്​ സംഭവം നടന്നത്​. വിനോദ സഞ്ചാരത്തിനെത്തിയ ബൊളീവിയക്കാരായ രണ്ട്​ പെൺകുട്ടികളാണ്​ ദൃശ്യങ്ങൾ പകർത്തി സംഭവം പുറംലോകത്തെ അറിയിച്ചത്​.

Tags:    
News Summary - Indian man dies after setting himself ablaze near White House-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.