ന്യൂജഴ്സി: യു.എസിലെ ന്യൂജഴ്സിയിൽ നാട്ടിലേക്കു മടങ്ങാനിരിക്കെ തെലങ്കാന സ്വദേശിയായ 61കാരൻ കൗമാരക്കാരെൻറ വെടിയേറ്റു മരിച്ചു. സുനിൽ എഡ്ല എന്നയാളാണ് വീടിനു പുറത്ത് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി എട്ടിനാണ് സംഭവം.
റസ്റ്റാറൻറിൽ ഒാഡിറ്ററായി ജോലിചെയ്യുന്ന എഡ്ല വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്കു കാറിൽ പോകവെയാണ് 16കാരനായ പ്രതി ആക്രമിച്ചത്. കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറുമായി രക്ഷപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് മരണം സംബന്ധിച്ച് തെലങ്കാന മെഡാക് ജില്ലയിലെ എഡ്ലയുടെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച മൃതദേഹം തിങ്കളാഴ്ച ഇന്ത്യയിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിലെ സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായിരുന്ന എഡ്ല 30 വർഷം മുമ്പാണ് അമേരിക്കയിലേക്കു കുടിയേറിയത്. കോമേഴ്സ് ബിരുദധാരിയായ ഇദ്ദേഹം അക്കൗണ്ടൻറായാണ് തുടക്കത്തിൽ ജോലി ചെയ്തിരുന്നത്.
ഇൗ മാസം 27ന് ക്രിസ്മസ് ആഘോഷത്തിലും മാതാവിെൻറ 95ാം ജന്മദിനത്തിലും പങ്കാളിയാകാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആക്രമണം എൽഡയുടെ ജീവൻ തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.