വാഷിങ്ടൺ: യു.എന്നിലെ മുൻ യു.എസ് അംബാസഡർ നിക്കി ഹാലി, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക എന്നിവരിൽ ഒരാളെ ലോകബാങ്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് യു. എസ് നാമനിർദേശം ചെയ്യുമെന്ന് സൂചന.
ഫിനാഷ്യൽ ടൈംസാണ് വാർത്ത പുറത്തുവിട്ടത്. ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിക്കാൻ യു.എസ് അധികൃതർ തയാറായിട്ടില്ല. ലോകബാങ്ക് മേധാവിയായിരുന്ന ജിം യോങ് കിം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പദവിയിൽ തുടരാൻ മൂന്നു വർഷംകൂടി അവശേഷിക്കെയാണ് കിം രാജിവെച്ചത്. കഴിഞ്ഞ മാസമാണ് യു.എന്നിലെ യു.എസ് അംബാസഡർ സ്ഥാനം നിക്കി ഹാലി രാജിവെച്ചത്.
പ്രസിഡൻറ് സ്ഥാനത്തേക്ക് അംഗത്തെ കണ്ടെത്താൻ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. ലോകബാങ്കിലെ ഏറ്റവും വലിയ ഒാഹരി ഉടമ യു.എസാണ്. അടുത്ത മാസം മുതൽ പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.