ലണ്ടൻ: ട്രംപിെൻറ കുടിയേറ്റ വിരുദ്ധ നയങ്ങൾ കർക്കശമാകുന്നത് തൊഴിലന്വേഷകരെ യു. എസിൽനിന്ന് അകറ്റുന്നു. വിദേശികളെ സ്വീകരിക്കുന്നതിൽ ഉദാര നിലപാട് തുടരുന്ന കാന ഡ, ബ്രിട്ടൻ രാജ്യങ്ങളോടാണിപ്പോൾ പ്രിയം കൂടുതലെന്ന് വിദേശ തൊഴിൽ അവസരങ്ങൾക്കാ യുള്ള വെബ്സൈറ്റായ ‘ഇൻഡീഡ്’ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഇന്ത്യക്കാരുൾപെടെ അമേരിക്കയിലേക്ക് തൊഴിൽതേടി പോകുന്നത് കുറയുന്നതായാണ് കണ്ടെത്തൽ.
വൈകാതെ െബ്രക്സിറ്റ് നടപ്പാകുന്നതോടെ വിദേശ തൊഴിൽ ശക്തിക്ക് കൂടുതൽ പ്രാധാന്യം ബ്രിട്ടനിൽ ലഭിക്കുമെന്ന പ്രതീക്ഷയാണ് കാനഡക്കു പുറമെ ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത്.
സാേങ്കതികത, ഗവേഷണം, സാമ്പത്തികം തുടങ്ങി ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലുകൾക്കായി കുടിയേറുന്നവരെയാണ് റിപ്പോർട്ടിൽ പരിഗണിച്ചത്. 2017 മധ്യത്തോടെ തുടക്കമായ പുതിയ പ്രവണത അതേ വർഷം അവസാനത്തോടെ കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ കൂടുതലായി ആശ്രയിച്ചിരുന്ന എച്ച്1-ബി വിസക്ക് അടുത്തിടെ യു.എസിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽവന്നിരുന്നു.
നിരവധി ഇന്ത്യക്കാർക്ക് ഇതുവഴി അവസരങ്ങൾ നഷ്ടമായെന്നു മാത്രമല്ല, പുതിയ തൊഴിലുകൾ ഇല്ലാതാകുകയും ചെയ്തു. ഇതിനു പിന്നാലെ, കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.