വാലെറ്റ: പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരിലൊരാളായ ഡാഫ്‌ന കരുവ ാന ഗലീസിയയുടെ കൊലപാതകത്തിൽ സ്തംഭിച്ച് മാൾട്ട സർക്കാർ. കുറ്റാരോപിതരെ സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച ്ച് പ്രതിഷേധം തുടരുകയാണ്. തുടർന്ന് യൂറോപ്യൻ ദ്വീപ്രാഷ്ട്രമായ മാൾട്ടയിൽ പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. മാധ്യമപ്രവർത്തകയുടെ മരണത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ രാജിവെക്കില്ലെന്ന് മസ്കറ്റ് അറിയിച്ചു.
കൊലപാതകത്തിൽ അറസ്റ്റിലായ ബിസിനസുകാരന് പ്രസിഡൻറ് മാപ്പു നൽകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം രാത്രി മസ്കറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. മാൾട്ട വിടാൻ ശ്രമിക്കവെയാണ് ബിസിനസുകാരനായ യോർഗൺ ഫെനഷെയെ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റു പ്രതികളെക്കുറിച്ച് വിവരം നൽകുന്നതിനു പകരമായി പ്രസിഡൻറിന് മാപ്പപേക്ഷ നൽകാൻ അനുവദിക്കണമെന്ന് ഫെനഷെ അപേക്ഷിച്ചിരുന്നു. എന്നാൽ, യോഗത്തിനു ശേഷം അപേക്ഷ നിരസിക്കുകയായിരുന്നു.
മാൾട്ട സർക്കാറിന് തലവേദനയായിരുന്നു കരുവാന ഗലീസിയ എന്ന അന്വേഷണാത്മക പത്രപ്രവർത്തക. 2016 ഫെബ്രുവരിയിലാണ് ഊർജമന്ത്രിയായിരുന്ന കൊൻറാദ് മിസ്സി, സുഹൃത്തും ചീഫ് ഓഫ് സ്റ്റാഫുമായ കീത് ഷെംബ്രി എന്നിവരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട് ഗലീസിയ പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തുവിട്ടതിനുപിന്നാലെ ഗലീസിയയെ കാറിൽ ബോംബ്വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ മിസ്സിക്കും ഷെംബ്രിക്കും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.