കൈക്കൂലി: പെറു മുന്‍ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ലിമ: കൈക്കൂലിക്കേസില്‍ പെറു മുന്‍ പ്രസിഡന്‍റ് അക്സാന്‍ഡ്രോ ടൊലഡോയെ അറസ്റ്റ് ചെയ്യാന്‍ ജഡ്ജ് ഉത്തരവിട്ടു. നിലവില്‍ പാരിസിലുള്ള ടൊലഡോയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ജഡ്ജ് റിച്ചാര്‍ഡ് കണ്‍സപ്ഷന്‍ നിര്‍ദേശിച്ചു.

ടൊലഡോയുടെ അഭിഭാഷകര്‍ നല്‍കിയ ജാമ്യഹരജി ജഡ്ജ് തള്ളിയിരുന്നു. ചോദ്യംചെയ്യലിനായി എത്രയുംവേഗം പെറുവിലത്തൊന്‍ ടൊലഡോയോട് പ്രസിഡന്‍റ് പെഡ്രോ പാബ്ളോ കുസിന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് ജോലികളുടെ കരാര്‍ നല്‍കിയതിന് പകരമായി ബ്രസീലിയന്‍ നിര്‍മാണ കമ്പനിയായ ഒഡിബ്രച്ചില്‍നിന്ന് 20 മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതാണ് ടൊലഡോക്കെതിരെയുള്ള കേസ്.

ബ്രസീലിനെയും പെറുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത പണിയുന്നതിനാണ് കരാര്‍ നല്‍കിയിരുന്നത്.
2001 മുതല്‍ 2006 വരെയാണ് ടൊലഡോ പ്രസിഡന്‍റ് സ്ഥാനം വഹിച്ചത്.2005 മുതല്‍ 2014 വരെയുള്ള കരാറുകള്‍ നേടുന്നതിനായി പെറുവിന് 29 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി ഒഡിബ്രച്ച് സമ്മതിച്ചു.

Tags:    
News Summary - Judge Orders Arrest of Former Peruvian President Alejandro Toledo in Odebrecht Bribery Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.