വാഷിങ്ടൺ: സുപ്രധാന രേഖകൾ ചോർത്തി വിവരം പുറത്തുവിട്ട വിക്കിലീക്സ് സ്ഥാപകൻ ജ ൂലിയൻ അസാൻജിനെതിരെ യു.എസ് കുറ്റംചുമത്തി. മുൻ സൈനിക അനലിസ്റ്റ് ചെൽസി മാനിങ്ങാണ് അസാൻജിന് വിവരങ്ങൾ കൈമാറിയത്. ദേശീയ സുരക്ഷക്ക് ഹാനികരമായ വിവരങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടത്.
അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യ സൈനിക നീക്കത്തെ കുറിച്ചുള്ള വിവരങ്ങളായിരുന്നു അത്. കഴിഞ്ഞ മാസമാണ് ലണ്ടനിലെ എക്വഡോർ എംബസിയിൽനിന്ന് അസാൻജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമം യു.എസ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.