??????????????? ?????????????????? ????????????? ????????? ?????? ???????????? ???????????? ???????? ?????????

കശ്​മീർ ആഭ്യന്തര വിഷയം; തീവ്രവാദം അവസാനിപ്പിച്ചാൽ പാകിസ്​താനുമായി ചർച്ച -ഇന്ത്യ

വാഷിങ്​ടൺ: ജമ്മുകശ്​മീർ പ്രശ്​നം ആഭ്യന്തര വിഷയമാണെന്ന്​ യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ. കശ്​മീരിലെ നിയന് ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന​ും ഇന്ത്യൻ അംബാസിഡർ സയിദ്​ അക്​ബറുദ്ദീൻ പറഞ്ഞു. മുൻകരുതലെന്ന്​ നിലക്കാണ്​ കശ്​മീരിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മുകശ്​മീർ, ലഡാക്ക്​ എന്നിവയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള നടപടികൾ മാത്രമാണ്​ സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യൻ അംബാസിഡർ അറിയിച്ചു. തീവ്രവാദം ​അവസാനിപ്പിച്ചാൽ പാകിസ്​താനുമായി ചർച്ചക്ക്​ തയാറാണെന്നും ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ നിലപാടെടുത്തു.

അതേസമയം, യു.എൻ ചാർട്ടർ അനുസരിച്ച്​ പ്രശ്​നം പരിഹരിക്കണമെന്ന്​ ചൈന രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്​താനും ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കണമെന്നായിരുന്നു​ റഷ്യയു​ടെ നിലപാട്​.

Tags:    
News Summary - Kashmir issue in un-World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.