ഹൂസ്റ്റൺ: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കശ്മീർ ആക്ടിവിസ്റ്റുകളാണ് മോദിക്കെതിരെ ഫെ ഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
കേസിൻെറ അടിസ്ഥാനത്തിൽ ടെക്സസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെഡറൽ കോടതി മോദിക്ക് സമൻസ് അയച്ചു. 2014 സെപ്തംബറിലും സമാനമായി മോദിക്കെതിരെ യു.എസ് കോടതി സമൻസ് അയച്ചിരുന്നു. പിന്നീട് 2015 ജനുവരിയിലാണ് സമൻസ് പിൻവലിച്ചത്.
73 പേജുള്ള പരാതിയാണ് കശ്മീർ ആക്ടിവിസ്റ്റുകൾ നൽകിയത്. 1991ൽ പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരമാണ് കേസ്. മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും കശ്മീരിലെ സൈനിക ഉദ്യോഗസ്ഥർക്ക് എതിരെയും കേസ് നൽകിയിട്ടുണ്ട്. മോദി എത്തുന്ന ദിവസം വൻ പ്രതിഷേധം ഉയർത്താനാണ് കശ്മീർ ആക്ടിവിസ്റ്റുകളുടെയും ഖാലിസ്ഥാൻ വാദികളുടെയും നീക്കം. ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുന്നതിനായി മോദി ഇന്ന് ഹൂസ്റ്റണിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.