വാഷിങ്ടംൺ: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരൻമാരെ വിലക്കിയ അമേരിക്കൻ പ്രസിഡൻറ ഡോണാൾഡ് ട്രംപിെൻറ നടപടിക്കെതിരെ യു.എസ് ഫെഡറൽ കോടതിയിൽ കേസ്. രണ്ട് ഇറാഖി അഭയാർഥികളുടെ അഭിഭാഷകനാണ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ശനിയാഴ്ച അമേരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ഇവരെ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അഭയാർഥികളെ തടയാനുള്ള ട്രംപിെൻറ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് അഭിഭാഷകൻ ഫെഡറൽ കോടതിയെ സമീപിച്ചത്.
അമേരിക്കയിലെ ഏല്ലാ വിമാനത്താവളങ്ങളിലും അഭയാർഥികളെ തടയുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ എത്ര അഭയാർഥികളെയാണ് വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞിരിക്കുന്നതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ട്രംപിെൻറ നടപടികൾക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.