വാഷിങ്ടണ്‍: ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം ആദ്യമായാണ് അബ്ബാസിനെ വിളിക്കുന്നത്. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചകളിലൂടെയേ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും ട്രംപ് അബ്ബാസിനോട് പറഞ്ഞതായി വൈറ്റ്ഹൗസ് റിപ്പോര്‍ട്ട് ചെയ്തു. സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും സമയമാവുന്നതോടെ ഇരുവിഭാഗങ്ങള്‍ക്കും ധാരണയിലത്തൊന്‍ കഴിയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചതായും വൈറ്റ്ഹൗസ് സൂചിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് വൈറ്റ്ഹൗസില്‍ വെച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കുശേഷം യു.എസ് വര്‍ഷങ്ങളായി പിന്തുണച്ച ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയിലൂടെ സമാധാനം പുന$സ്ഥാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ളെന്നായിരുന്നു ട്രംപിന്‍െറ പ്രഖ്യാപനം. ഏക രാഷ്ട്രമായാലും ദ്വിരാഷ്ട്രമായാലും ഇരു വിഭാഗവും ഇഷ്ടപ്പെടുന്നതെന്താണോ അതിനു പിന്തുണ നല്‍കുമെന്നായിരുന്നു ട്രംപ് സൂചിപ്പിച്ചത്. തീരുമാനത്തെ ഫലസ്തീന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.