വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കളിയാക്കിയ ബാസ്കറ്റ് ബാൾ താരത്തിന് പിന്തുണയുമായി മെലാനിയ ട്രംപ് രംഗത്തെത്തിയത് ശ്രദ്ധേയമായി. ബാസ്കറ്റ് ബാളിലെ ലോക ഒന്നാം നമ്പർ എന്നുവിശേഷിപ്പിക്കപ്പെടുന്ന ലെബ്രോൺ ജെയിംസ് സി.എൻ.എന്നിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ട്രംപ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹത്തിെൻറ നയങ്ങൾ വംശീയവാദികളെ ആക്രമണോത്സുകരാക്കിയിട്ടുണ്ടെന്നുമായിരുന്നു ലെബ്രോൺ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച യു.എസ് പ്രസിഡൻറ് ലെബ്രോൺ ബുദ്ധിശാലി ചമയുകയാണെന്ന് പറഞ്ഞു.
എന്നാൽ, ട്രംപിെൻറ ട്വീറ്റ് വന്ന് മണിക്കൂറുകൾക്കകം ലെബ്രോണിനെ പിന്തുണച്ച് ഭാര്യ മെലാനിയയുടെ വക്താവ് രംഗത്തുവന്നു. കായികമേഖലക്ക് പുറമെ സാമൂഹികരംഗത്തും ലെബ്രോൺ നടത്തുന്ന ഇടപെടലുകൾ അവർ ചൂണ്ടിക്കാട്ടി. അതിനിടെ, ബാസ്കറ്റ് ബാളിലെ ഇതിഹാസമെന്ന് വാഴ്ത്തപ്പെടുന്ന മൈക്കൽ ജോർഡൻ, ലെബ്രോണിന് പിന്തുണയുമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.