ന്യൂയോര്‍ക്: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപും പത്തു വയസ്സുകാരന്‍ മകനും സ്ഥിരതാമസത്തിനായി വൈറ്റ്ഹൗസിലേക്കില്ല. വരുന്ന നവംബര്‍ മുതല്‍ മെലാനിയയും മകനും ന്യൂയോര്‍ക് സിറ്റിയില്‍നിന്നു വാഷിങ്ടണ്‍ ഡി.സിയിലേക്ക് താമസം മാറിയേക്കും. മകന്‍ ബാരണിന്‍െറ സ്കൂള്‍ പഠനം കഴിയുന്നതുവരെ അവിടെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, കുടുംബത്തിനകത്തുള്ള വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്കൂള്‍ പഠനത്തിന്‍െറ അവസാനം വരെ ഒരുപക്ഷേ അവര്‍ വാഷിങ്ടണിലേക്ക് മാറിയേക്കാം എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെലാനിയ അവരുടെ സംഘത്തെ രൂപപ്പെടുത്തുന്നതില്‍ സജീവമായിരിക്കുകയാണ്. ജീവനക്കാരുടെ മേധാവിയും മുതിര്‍ന്ന ഉപദേശകനും സെക്രട്ടറിയും അടക്കം സുപ്രധാന തസ്തികകളില്‍ ഉള്ളവരുടെ നിയമനവുമായി ബന്ധപ്പെട്ടാണത്. ഒരമ്മയാണെങ്കില്‍ കൂടി പ്രഥമ വനിതയെന്ന ഉത്തരവാദിത്തം മെലാനിയനിര്‍വഹിക്കുന്നതില്‍ താല്‍പര്യപ്പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.