മതിൽ നിർമാണം: മെക്സിക്കൻ പ്രസിഡൻറ്​ അമേരിക്കൻ സന്ദർശനം റദ്ദാക്കി

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള അമേരിക്കന്‍ പ്രസിഡ​ൻറ്​ ഡൊണാൾഡ്​ ട്രംപി​​െൻറ തീരുമാനത്തെ തുടർന്ന്​  ട്രംപുമായുള്ള കൂടിക്കാഴ്ച മെക്‌സിക്കന്‍ പ്രസിഡൻറ്​ എൻറികെ പെന നീറ്റോ റദ്ദാക്കി.

അനധികൃത കുടിയേറ്റം തടയുന്നതിനായി മതില്‍ നിര്‍മ്മാണത്തിന് മെക്‌സിക്കോയും ഫണ്ട് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മതില്‍ നിര്‍മ്മാണത്തിന് പണം നല്‍കാന്‍ തയാറല്ലെങ്കില്‍ ത​​െൻറ മെക്​സികോ സന്ദർശനം റദ്ദാക്കു​െമന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. അതേ തുടർന്നാണ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്താൻ അമേരിക്കയിലേക്ക് പോകുന്നില്ലെന്ന് പെന നീറ്റോയും അറിയിച്ചത്.

അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ തീരുമാനവും വന്നിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനായി 200 കിലോമീറ്റര്‍ നീളത്തില്‍ മതില്‍ പണിയാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ, ഇരുരാജ്യങ്ങളുടേയും താത്പര്യങ്ങള്‍ക്കായി അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അതിനായി കരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമാണെന്നും ട്വിറ്ററില്‍ പെന നീറ്റോ അറിയിച്ചു. എന്നാൽ മതില്‍ നിര്‍മ്മിക്കാന്‍ പണം മുടക്കുന്ന പ്രശ്‌നമില്ലെന്നും പെന നീറ്റോ വ്യക്തമാക്കി.

Tags:    
News Summary - Mexican President Enrique Pena Nieto Refuses to Foot Bill for US President Donald Trump's Border Wall, Calls off Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.