മെക്സികോയില്‍ രഹസ്യ കുഴിമാടങ്ങളില്‍നിന്ന് 242 മൃതദേഹങ്ങള്‍ കണ്ടത്തെി

മെക്സികോ സിറ്റി: മെക്സികോയിലെ വെറാക്രൂസില്‍ രഹസ്യ കുഴിമാടങ്ങളില്‍നിന്ന് 242 മൃതദേഹങ്ങള്‍ കണ്ടത്തെിയതായി അധികൃതര്‍. ആറു മാസമായി തുടരുന്ന അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ച എല്‍ സൊലെസിറ്റൊ എന്ന സന്നദ്ധ സംഘടനയാണ്  അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ആദ്യത്തെ രഹസ്യ കുഴിമാടം കണ്ടത്തെിയത്.

കുഴിമാടം കണ്ടത്തെിയ ശേഷം എല്‍ സൊലെസിറ്റൊ, ഇവ കുഴിച്ച് പരിശോധിക്കുന്നതിന് ഫോറന്‍സിക് വിദഗ്ധരെ ഏല്‍പിക്കുകയായിരുന്നു. ഇത്തരത്തില്‍ 124 കുഴിമാടങ്ങളാണ് കണ്ടത്തെിയത്. കുഴിമാടങ്ങളില്‍നിന്ന് 242 തലയോട്ടികള്‍ കിട്ടിയതായി പ്രോസിക്യൂട്ടറുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 നഗരവാസികളായ കുട്ടികളുടേതെന്ന് തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഷൂസുകളും കുഴിമാടങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

പ്രാദേശിക അധികൃതരുമായി ബന്ധമുള്ള കുറ്റവാളികളാകാം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്ന് എല്‍ സൊലെസിറ്റൊയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ജനുവരിയില്‍ വടക്കന്‍ സംസ്ഥാനമായ നുവൊ ലിയോണിലെ കുഴിമാടത്തില്‍നിന്ന് 56 മൃതദേഹങ്ങള്‍ കണ്ടത്തെിയിരുന്നു.

Tags:    
News Summary - mexico graves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.