ന്യൂയോർക്: ഡെമോക്രാറ്റിക് വനിത അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പ്രസിഡ ൻറ് ഡോണൾഡ് ട്രംപിന് മറുപടിയുമായി മുൻ പ്രഥമ വനിത മിഷേൽ ഒബാമ. അമേരിക്ക എേൻറതല്ല, നിങ്ങളുടെതുമല്ല, നമ്മുടെ എല്ലാവരുടെയുമാണ് എന്നായിരുന്നു ട്രംപിനെ പേരെടുത്തു പറയാതെ മിഷേലിെൻറ പരാമർശം. നമ്മളിൽ ചിലർ ഇവിടെ പിറന്നുവീഴുന്നു, ചിലരിവിടെ അഭയാർഥികളായി എത്തുന്നു, അങ്ങനെ വരുന്ന എല്ലാവർക്കും ഇവിടെ ജീവിക്കാൻ അർഹതയുണ്ട്. വൈവിധ്യമാണ് നമ്മുടെ രാജ്യത്തെ മഹത്തരമാക്കുന്നതെന്നും മിഷേൽ, ട്രംപിനെ ഓർമിപ്പിച്ചു.
വംശീയാധിക്ഷേപത്തിനിടെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലും തെൻറ വാക്കുകളിൽ ഉറച്ചുനിൽക്കാനാണ് ട്രംപ് ശ്രമിച്ചത്. അതിെൻറ ഭാഗമായി പിന്നീടു നടന്ന തെരഞ്ഞെടുപ്പു റാലികളിലും അവരെ തിരിച്ചയക്കുക എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. സോമാലിയയിൽനിന്ന് യു.എസിലേക്ക് കുടിയേറിയ കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിനെ ലാക്കാക്കിയായിരുന്നു പ്രധാനമായും ട്രംപിെൻറ ഉന്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.