വാഷിങ്ടൺ: അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് യു.എസ് സേന കസ്റ്റഡിയിലെടുത്ത എട്ടുവയസുകാരൻ മരിച്ചു. യു.എസ് കസ്റ്റംസ് ആൻറ് ബോർഡർ പ്രൊട്ടക്ഷൻ സേന കസ്റ്റഡിയിലെടുത്ത ഗ്വാട്ടിമാല സ്വദേശിയായ ഫെലിപ് അലൻസേ ാ ഗോമസ് എന്ന എട്ടുവയസുകാരനാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്.
പനിയെ തുടർന്ന് ന്യൂ മെക്സിക്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഫെലിപ് ചൊവ്വാഴ്ച രാത്രി മരിച്ചു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനാണ് എട്ടുവയസുകാരനും പിതാവും യു.എസ് ബോർഡർ പൊലീസിെൻറ കറ്റഡിയിലായത്.
രണ്ടാഴ്ച മുമ്പ് ഗ്വാട്ടിമാല സ്വദേശിയായ ജാക്ലിൻ കാൾ എന്ന ഏഴുവയസുകാരിയും പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. കസ്റ്റഡിയിലായ ജാക്ലിന് പനിയെ തുടർന്ന് കരൾ അപജയം സംഭവിക്കുകയായിരുന്നു. ജാക്ലിെൻറ മരണത്തെ തുടർന്ന് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.
മെക്സിക്കോ അതിർത്തി വഴി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ തടയാൻ കസ്റ്റംസ് ആൻറ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിലെ 5000 ത്തോളം പൊലീസുകാരെയാണ് അതിർത്തിയിൽ ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.