പുതിയ ‘സൗരയൂഥം’; അന്യഗ്രഹങ്ങളിലേക്ക് ഒരു ചുവടുകൂടി video

ന്യൂയോര്‍ക്: ഭൂമിക്കുപുറത്ത് ജീവനെതേടിയുള്ള ശാസ്ത്രലോകത്തിന്‍െറ യാത്രയില്‍ നിര്‍ണായക ചുവടുവെപ്പായിരിക്കുകയാണ് പുതിയ ‘സൗരയൂഥ’ത്തിന്‍െറ കണ്ടത്തെല്‍. രണ്ട് പതിറ്റാണ്ട് പിന്നിട്ട അന്യഗ്രഹവേട്ടയില്‍ ഏറ്റവും നിര്‍ണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസം നാസക്ക് ലഭിച്ചിരിക്കുന്നത്. ഭൂമിക്കു സമാനമായ ഏഴ് ഗ്രഹങ്ങളെയാണ് നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ സ്പിറ്റ്സര്‍ കണ്ടത്തെിയിരിക്കുന്നത്.

 39 പ്രകാശവര്‍ഷം അകലെയുള്ള ഒരു കുള്ളന്‍ നക്ഷത്രത്തെയാണ് (ട്രാപിസ്റ്റ് 1) ഈ ഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്നത്. ആയിരക്കണക്കിന് അന്യഗ്രഹങ്ങളെ ഇതിനകം കണ്ടത്തെിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ജീവന്‍ നിലനില്‍ക്കാന്‍ അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നുവെന്നു കരുതുന്ന ഗ്രഹങ്ങളെ  ഒന്നിച്ച് കണ്ടത്തെിയിരിക്കുന്നത്. 

‘ഭൂമിക്കു പുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിലെ ഏറ്റവും നിര്‍ണായകമായ കണ്ടത്തെലാണ് കഴിഞ്ഞ ദിവസമുണ്ടായത്. ആദ്യമായാണ് ഒരു നക്ഷത്രമണ്ഡലത്തില്‍ ഇത്രയും ഭൂസമാന ഗ്രഹങ്ങളെ കണ്ടത്തെിയിരിക്കുന്നത്’ -കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ എച്ച്.എം.ജെ ഡ്രയോദ് പറഞ്ഞു. 

ജീവസാധ്യതയുള്ള ഗ്രഹങ്ങളെ ഇതിന് മുമ്പും കണ്ടത്തെിയിട്ടുണ്ടെങ്കിലും അവക്കൊന്നുമില്ലാത്ത പല പ്രത്യേകതകളും ഈ ‘സപ്ത സഹോദരി’മാര്‍ക്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മുമ്പ് കണ്ടത്തെിയതെല്ലാം വളരെ അകലെയായിരുന്നു. അതുകൊണ്ടുതന്നെ നേരിട്ടുള്ള നിരീക്ഷണം സാധ്യമായിരുന്നില്ല. കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴിയായിരുന്നു അവിടങ്ങളില്‍ ജീവസാധ്യതയെക്കുറിച്ച് പഠിച്ചിരുന്നത്. 

എന്നാല്‍, ഈ ഗ്രഹങ്ങളുടെ കാര്യത്തില്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ സഹായത്തോടെ നേരിട്ടുള്ള നിരീക്ഷണം സാധ്യമാകുന്നുണ്ട്. അത് ഈ മേഖലയിലെ ഗവേഷണത്തെ വേഗത്തിലാക്കും. ‘ഊഹത്തിന്‍െറ കാലം കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് കാര്യങ്ങള്‍ നേരിട്ടുതന്നെ പഠിക്കാം. ഈ ഗ്രഹങ്ങളുടെ അന്തരീക്ഷ പഠനം ഇനി എളുപ്പത്തില്‍ നടത്താനാകും. അതുവഴി ജീവന്‍െറ സാധ്യതയും അറിയാം’ -നാസയിലെ ഗവേഷകയായ സാറാ സീഗര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം, സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്‍േറാറിയെ ചുറ്റുന്ന മറ്റൊരു ഗ്രഹത്തെയും ഗവേഷകര്‍ കണ്ടത്തെിയിരുന്നു. ഈ ഗ്രഹത്തിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. 

ഭൗമേതര ഗ്രഹങ്ങളുടെ നിരീക്ഷണം കൂടുതല്‍ സജീവമാക്കാനുള്ള നീക്കത്തിലാണ് നാസ. ഇതിന്‍െറ ഭാഗമായി അടുത്ത വര്‍ഷം, ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് നാസ വിക്ഷേപിക്കും. ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍  ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയാണിത്. ഈ ദൂരദര്‍ശിനിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന് ട്രാപിസ്റ്റ് നക്ഷത്ര മണ്ഡലത്തിന്‍െറ നിരീക്ഷണമായിരിക്കും.  

Tags:    
News Summary - nasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.