ഹ്യൂസ്റ്റൻ: യു.എസ് പ്രകൃതിവാതക കമ്പനി ടെല്ലുറിയൻ ഇൻകും ഇന്ത്യൻ കമ്പനിയായ പെട്ര ോനെറ്റ് എൽ.എൻ.ജി ലിമിറ്റഡും തമ്മിൽ പ്രകൃതിവാതക ഇറക്കുമതിക്കുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
കരാർപ്രകാരം പെട്രോനെറ്റും അതിെൻറ ഉപകമ്പനികളും ടെല്ലുറിയനിൽനിന്ന് വർഷത്തിൽ 50 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. 2020 മാർച്ച് 31നകം ധാരണപത്രത്തിന് അന്തിമരൂപം നൽകുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
ശനിയാഴ്ച ഹ്യൂസ്റ്റണിൽ യു.എസ് എണ്ണക്കമ്പനികളുടെ തലവന്മാരുമായി മോദി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഇരു കമ്പനികളുടെയും പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.