വാഷിങ്ടൺ: റഷ്യ, ചൈന രാജ്യങ്ങളുമായി പുതിയ ആണവ കരാർ ഒപ്പുവെക്കാനാണ് താൽപര്യമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ലോകത്തിന് മഹത്തായ ഒരു കാര്യമായിരിക്കും അത്. ഇക്കാര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും അവർ ആകാംക്ഷയിലാണെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള ആണവകരാറിൽനിന്ന് പിന്മാറിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. കരാറിൽ നിന്നുള്ള പിന്മാറ്റം പുതിയ ആയുധകിടമത്സരത്തിലേക്ക് നയിക്കുമോ എന്ന് ആശങ്കയുയർന്നിട്ടുണ്ട്.
ശീത യുദ്ധകാലത്ത് ഒപ്പുവെച്ച ആണവകരാറിൽ നിന്നാണ് യു.എസ് പിന്മാറിയത്. 500-5500 കി.മി പരിധിയുള്ള മിസൈലുകൾ ഈ കരാറനുസരിച്ച് നിരോധിച്ചതാണ്.
പുതിയതരം ക്രൂസ് മിസൈൽ വിന്യസിച്ചതോടെ റഷ്യ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് യു.എസിെൻറ പിന്മാറ്റം. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.