ലോസ് ആഞ്ജലസ്: 97ാം വയസ്സിൽ എമ്മി അവാർഡ് നേടി ചരിത്രം രചിച്ച് നോർമൻ ലിയർ. ഔട്സ്റ്റാൻഡിങ് വെറൈറ്റി സ്പെഷൽ (ലൈവ്) വിഭാഗത്തിലാണ് പുരസ്കാരം നേടിയത്. ഇതിനായി അദ്ദേഹമൊരുക്കിയ ലൈവ് ഇൻഫ്രണ്ട് ഓഫ് എ സ്റ്റുഡിയോ ഓഡിയൻസ്: ‘ഓൾ ഇൻ ദ ഫാമിലി’, ‘ദ ജെഫേഴ്സൺസ്’ എന്ന പരിപാടിയാണ് പരിഗണിച്ചത്.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജിമ്മി കിമ്മലിനൊപ്പമാണ് ലിയർ പുരസ്കാരം പങ്കിട്ടത്. അമേരിക്കയിലെ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. 15 തവണ അേദ്ദഹത്തെ എമ്മി അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്. നാലുതവണ പുരസ്കാരം നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.