ന്യൂയോർക്ക്: ഉത്തര കൊറിയ തങ്ങളുടെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതി നിലനിർത്തു ന്നതായി െഎക്യരാഷ്ട്ര സഭ. സൈനിക ആക്രമണങ്ങളിൽ നശിപ്പിക്കപ്പെടാതെ അവയെ സംരക്ഷിക് കാനുള്ള വഴികൾ തേടുകയാണെന്നും യു.എൻ നിരീക്ഷകരുടെ രഹസ്യ റിപ്പോർട്ടിൽ പറയുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉനും തമ്മിൽ ഇൗ മാസം നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകളുടെ പശ്ചാത്തലത്തിലാണ് 15 അംഗ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നത്.
കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽവെച്ചാണ് ഇരുനേതാക്കളും ആദ്യമായി കണ്ടത്. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ചർച്ചകൾക്ക് ശേഷം കിം യോങ് ഉൻ പ്രസ്താവിച്ചിരുന്നു. ആ നിലക്കുള്ള ചില നടപടികൾ ഉത്തര കൊറിയ തുടർ ദിവസങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്തു. ഇൗ നീക്കത്തിെൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലയിലാണ് യു.എൻ സമിതിയുടെ റിപ്പോർട്ട്.
ബാലിസ്റ്റിക് മിസൈൽ പരീക്ഷണ പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ ഉൾപ്പെടെ സിവിലിയൻ സ്ഥാപനങ്ങൾ മറയായി ഉപയോഗിക്കുന്നുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. പൊതുവെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന ആണവ, മിസൈൽ കേന്ദ്രങ്ങൾക്കുമേൽ ആക്രമണമുണ്ടായാലും തന്ത്രപ്രധാന സംവിധാനങ്ങൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. മിസൈൽ സംഭരണ, പരീക്ഷണ കേന്ദ്രങ്ങൾ രാജ്യത്തിെൻറ വിവിധ മേഖലകളിലേക്ക് വികേന്ദ്രീകരിക്കുകയും ചെയ്യുന്നു. യു.എൻ സുരക്ഷ കൗൺസിലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 317 പേജ് റിപ്പോർട്ട് സമർപ്പിച്ചത്. യു.എന്നിലെ ഉത്തര കൊറിയൻ പ്രതിനിധി സംഘം റിപ്പോർട്ടിനോട് പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.