ന്യൂയോര്‍ക്: ഹിലരി ക്ളിന്‍റന്‍െറ സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ പരിശോധിക്കാനുള്ള എഫ്.ബി.ഐ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി പ്രസിഡന്‍റ് ബറാക് ഒബാമ. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇ-മെയില്‍ കേസ് പുനരന്വേഷണത്തിനൊരുങ്ങുന്ന എഫ്.ബി.ഐക്കെതിരെ ഒബാമ രംഗത്തത്തെിയത്.
ഒരു കേസ് അന്വേഷിക്കുമ്പോള്‍ വിവരങ്ങള്‍ കണ്ടത്തെുന്നതുവരെ ആ ജോലി നിര്‍വഹിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇനി കേസുമായി ബന്ധപ്പെട്ട് വല്ല തെളിവുകളും ലഭിച്ചു കഴിഞ്ഞാല്‍ അത് കോടതിയില്‍ അവതരിപ്പിക്കുകയാണ് വേണ്ടതെന്നും ഒബാമ പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ നീക്കുപോക്കുകള്‍ നടത്തുന്നതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, എഫ്.ബി.ഐ തലവന്‍ ജിം കോമിക്ക് ഒബാമ ക്ളീന്‍ചിറ്റ് നല്‍കി. ജിം കോമി നല്ല മനുഷ്യനാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകുന്നതെന്ന് താന്‍ വിചാരിക്കുന്നില്ളെന്നും ഒബാമ പറഞ്ഞു. വെള്ളിയാഴ്ച വടക്കന്‍ കരോലൈനയിലെ രണ്ടു തെരഞ്ഞെടുപ്പ് റാലികളില്‍ ഒബാമ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.