വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിന്മാറാനുള്ള തെൻറ പിൻഗാമിയുടെ തീരുമാനം വഴിപിഴച്ചതും ഗുരുതരമായ അബദ്ധവുമാണെന്ന് യു.എസ് മുൻ പ്രസിഡൻറും കരാറിെൻറ നിർമാതാക്കളിലൊരാളുമായ ബറാക് ഒബാമ. ലോകരാജ്യങ്ങൾക്കിടയിൽ അമേരിക്കയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനമാണിത്. ഒരു ഇറാൻ പൗരൻപോലും കരാർ ലംഘിക്കാത്ത സാഹചര്യത്തിൽ പിൻവാങ്ങുന്നത് വലിയ തെറ്റാണെന്നും ട്രംപിെൻറ പ്രഖ്യാപനം വന്നയുടൻ ഒബാമ പ്രതികരിച്ചു. വരാനുള്ള പ്രതിസന്ധി തടുക്കുക പ്രയാസമായിരിക്കും. ആണവ കരാറിൽ ഒപ്പുവെച്ചതോടെ നാം സുരക്ഷിതലോകത്തായിരുന്നു. അതിനു ശ്രമം നടത്തിയവർക്കെല്ലാം നന്ദി അറിയിക്കുന്നു.
നീതിക്കായി ഉറച്ച തീരുമാനമെടുക്കുകയും ആഗോളതലത്തിൽ ഉത്തരവാദിത്തം നിറവേറ്റുന്നതുമായ ഒരു നേതൃത്വത്തിനു മാത്രമേ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. എല്ലാ അമേരിക്കക്കാരും അതിനുവേണ്ടി ശബ്ദമുയർത്തണം. ഉത്തര കൊറിയയുമായി സമാധാന ചർച്ച നടക്കാനിരിക്കയാണ്. മെറ്റാരു രാജ്യവുമായുണ്ടാക്കിയ കരാർ പാലിക്കാെത പിൻവാങ്ങുന്നത് ഉത്തര കൊറിയക്കു നൽകുന്ന സേന്ദശം എന്തായിരിക്കുമെന്നും ഒബാമ ചോദിച്ചു. വഴിപിഴച്ച തീരുമാനമാണിത്. ജനാധിപത്യ രാജ്യത്ത് ഒരു ഭരണകൂടത്തിേൻറതിൽനിന്ന് തികച്ചും വ്യത്യസ്തമായ നയങ്ങളായിരിക്കും പിന്നീടു വരുന്നവർ പിന്തുടരുക. എന്നാൽ, പല രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ ചരിത്രപരമായ കരാറിൽനിന്ന് പിന്മാറുന്നത് യു.എസിെൻറ വിശ്വാസ്യത തകർക്കും. തെൻറ സർക്കാർ ഇറാനുമായുണ്ടാക്കിയത് വെറുമൊരു കരാറല്ല, ബഹുമുഖമായ ആയുധങ്ങളുടെ ഉൽപാദനങ്ങൾ തടയുന്ന ഒരു പ്രതിരോധ കവചമായിരുന്നു.
കരാറിൽനിന്നുള്ള പിന്മാറ്റം ഇറാന് യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാനും വൻതോതിൽ ആണവായുധങ്ങൾ ഉൽപാദിപ്പിക്കാനും പ്രേരണയാകും.
കരാറനുസരിച്ച് ഇറാെൻറ ആണവസംവിധാനങ്ങൾ ശക്തമായ നിരീക്ഷണത്തിന് വിധേയമാണ്. അന്താരാഷ്ട്രതല സംഘങ്ങളാണ് അത് വിശകലനം ചെയ്യുന്നത്. ഒരിക്കൽപോലും കരാറിൽനിന്ന് വ്യതിചലിക്കാൻ അതുെകാണ്ടുതന്നെ ഇറാൻ മുതിരില്ല. ട്രംപിെൻറ തീരുമാനം അതൊക്കെ കാറ്റിൽപറത്തുമെന്നും ഒബാമ മുന്നറിയിപ്പു നൽകി.
ട്രംപിെൻറ ലക്ഷ്യം ഒബാമയുടെ നല്ലപേര് തകർക്കൽ
ന്യൂയോർക്: 2015ൽ ഇറാനുമായി ആണവ കരാർ ഒപ്പുവെക്കാൻ മുൻകൈ എടുത്തതോടെ ലോക രാജ്യങ്ങൾക്കു മുന്നിൽ ബറാക് ഒബാമയുടെ സ്വീകാര്യത വർധിച്ചു. ആ സ്വീകാര്യത ഇല്ലാതാക്കുകയാണ് കരാറിലൂടെ ട്രംപ് ഉദ്ദേശിച്ചത്. സ്വന്തം രാജ്യത്ത് ഒബാമ ഭരണകൂടം കൊണ്ടുവന്ന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന ട്രംപ് ക്യൂബയുമായി ഒപ്പുവെച്ച സമാധാന കരാറിൽനിന്ന് പിൻവാങ്ങുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണിൽ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറി. കുടിയേറ്റക്കാരുടെ സംരക്ഷണത്തിന് ഒബാമ കൊണ്ടുവന്ന പദ്ധതികൾ ഒന്നൊന്നായി അവസാനിപ്പിച്ചു. സ്വന്തം ജനതയുടെ ആരോഗ്യരക്ഷക്ക് ഉതകുന്ന ഒബാമ കെയർ പദ്ധതി റദ്ദാക്കാൻ പലതവണ ശ്രമിച്ചു. എന്നാൽ, നടന്നില്ല.
ഇറാൻ ആണവകരാറിെൻറ ശിൽപിയായിരുന്ന മുൻ യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറിയെ ഇത്തരമൊരു അബദ്ധകരാറുണ്ടാക്കിയെന്നു പറഞ്ഞ് നിരന്തരം പരിഹസിക്കുമായിരുന്നു ട്രംപ്.
നെതന്യാഹുവിനോടുള്ള കൂറ്
പശ്ചിമേഷ്യൻ സമാധാനത്തിന് തടസ്സം നിൽക്കുകയും ഇറാനെ പ്രഖ്യാപിത ശത്രുവായി കാണുകയും ചെയ്യുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള സൗഹൃദം കരാറിൽനിന്നു പിന്മാറാനുള്ള ട്രംപിെൻറ തീരുമാനത്തിന് ദൃഢതയേകി.
ഇറാൻ രഹസ്യമായി ആണവപരീക്ഷണങ്ങൾ തുടരുന്നുണ്ടെന്നായിരുന്നു ഇസ്രായേലിെൻറ വാദം. തുടർന്ന് കരാറിൽനിന്ന് പിന്മാറാൻ യു.എസിൽ സമ്മർദം ചെലുത്തി. ഇറാെൻറ രഹസ്യ ആണവ പദ്ധതികൾക്ക് തെളിവായി അടുത്തിടെ നെതന്യാഹു കുറെ രേഖകളും പുറത്തുവിട്ടിരുന്നു. പിന്നീടവ പഴയതാണെന്ന് സി.െഎ.എ മുൻ ഉദ്യോഗസ്ഥർ തന്നെ രംഗത്തുവന്നു.
വൈറ്റ് ഹൗസിലെ പുതുമുഖങ്ങൾ
വൈറ്റ് ഹൗസിൽ പകരക്കാരായെത്തിയ പുതുമുഖങ്ങൾ ട്രംപിെൻറ തീരുമാനങ്ങളെ കണ്ണടച്ച് പിന്തുണക്കുന്നവരാണ്. മുൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണായിരുന്നു തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നത്. പകരക്കാരായെത്തിയ മൈക് പോംപിയും ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ഇറാനെ കരുതിയിരിക്കണമെന്ന അഭിപ്രായക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.