വാഷിങ്ടൺ: അൽഖാഇദ നേതാവും ഉസാമ ബിൻലാദിെൻറ മകനുമായ ഹംസ ബിൻലാദിൻ (29)കൊല്ലപ്പെട്ടതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത നൽകിയ എൻ.ബി.സി ന്യൂസ്, ഹംസ എവിടെ , എപ്പോൾ കൊല്ലപ്പെെട്ടന്ന കാര്യം അധികൃതർ വ്യക്തമാക്കിയില്ലെന്ന് അറിയിച്ചു. സംഭവത്തിൽ യു.എസിെൻറ പങ്ക് സംബന്ധിച്ചും എൻ.ബി.സി വാർത്തയിൽ പരാമർശമില്ല.
അതേസമയം, രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത നൽകിയ ന്യൂയോർക് ടൈംസ്, കഴിഞ്ഞ രണ്ടുവർഷത്തിനിടെ യു.എസ് പങ്കാളിയായ സൈനിക നടപടിയിലൂടെയാണ് ഹംസ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കി. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുന്നിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എൻ.ബി.സി വാർത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തില്ല.
ഹംസയെ പിടികൂടുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഈ വർഷം ഫെബ്രുവരിയിൽ പ്രഖ്യാപിക്കുന്നതിനുമുേമ്പ അയാൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇരു മാധ്യമ വാർത്തകളും സൂചിപ്പിക്കുന്നത്.
ഹംസയുടെ പൊതുപ്രസ്താവന 2018 ലാണ് അവസാനമായി അൽഖാഇദയുടെ മാധ്യമവിഭാഗം പുറത്തുവിട്ടത്. വേൾഡ് ട്രേഡ് സെൻറർ തകർത്ത സംഭവത്തിനുശേഷം ഹംസ അൽഖാഇദയുടെ പ്രധാന പദവി വഹിച്ചിരുന്നതായാണ് വിവരം. സൗദി അറേബ്യൻ പൗരയും ബിൻ ലാദിെൻറ മൂന്നാം ഭാര്യയുമായ ഖൈറ സബറിെൻറ മകനാണ്.
2011ലാണ് അമേരിക്കന്‍ സേന ഉസാമ ബിന്‍ലാദിനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ ആബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദിനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസയുടെ വിവാഹത്തിെൻറ വിഡിയോ യു.എസ് സൈന്യത്തിന് ലഭിച്ചിരുന്നു. ഇറാനിൽ നടന്നതെന്നു കരുതപ്പെടുന്ന ചടങ്ങിൽ അൽഖാഇദയുടെ മുതിർന്ന നേതാവിെൻറ മകളെയാണ് ഹംസ വിവാഹം ചെയ്തത്. ഇറാനിൽ വീട്ടുതടങ്കലിൽ കഴിയുകയാണെന്നും അതല്ല, അഫ്ഗാൻ, പാകിസ്താൻ, സിറിയ രാജ്യങ്ങളിലൊരിടത്ത് കഴിയുകയാണെന്നുമുള്ള റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.