ഇസ്ലാമാബാദ്: ജുലൈ 25ന് നടക്കുന്ന പാക് പൊതു തെരഞ്ഞെടുപ്പിൽ സൈന്യം ഇടപെടുന്നതായി ആരോപിച്ച് രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. സൈന്യത്തോട് വിധേയത്വം പുലർത്തുന്നവരെ അധികാരത്തിലെത്തിക്കാൻ ഭീഷണിയും വാഗ്ദാനങ്ങളും നൽകുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്.
ബലൂചിസ്താനിലെ മുൻ മുഖ്യമന്ത്രിയും ഗോത്ര േനതാവുമായ അസ്ലം റൈസാനിയാണ് അവസാനമായി ആരോപണമുയർത്തിയിരിക്കുന്നത്. വോട്ടർമാർക്ക് പലവിധത്തിലുള്ള വാഗ്ദാനങ്ങൾ സൈന്യം നൽകുന്നു. വൈദ്യുതി ലഭ്യമാക്കുമെന്നത് മുതൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയ ബന്ധുക്കളെ വിട്ടയക്കാമെന്നതടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു -അദ്ദേഹം പറഞ്ഞു.
എന്നാൽ, സൈന്യം ഇൗ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ്.
70വർഷത്തെ പാകിസ്താെൻറ ചരിത്രത്തിൽ പകുതിയോളം കാലം അധികാരത്തിലിരുന്ന സൈന്യം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണെന്ന ആരോപണം പ്രമുഖ പാർട്ടികൾക്കുമുണ്ട്. നവാസ് ശരീഫിെൻറ പാക് മുസ്ലിം ലീഗ്-എൻ േനരേത്ത ഇത്തരമൊരു ആരോപണമുയർത്തിയിരുന്നു. നവാസ് ശരീഫിനെയും കുടുംബത്തെയും അഴിമതിക്കേസിൽ കുടുക്കി അധികാരത്തിൽനിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും സൈന്യം ജുഡീഷ്യറിയെ ഉപയോഗിച്ചു എന്നായിരുന്നു അത്.
കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ മറ്റൊരു പ്രമുഖ പാർട്ടിയായ പാകിസ്താൻ പീപ്ൾസ് പാർട്ടിയും സൈന്യത്തെ സംശയത്തിലാക്കി പ്രസ്താവനയിറക്കി.
തങ്ങളുടെ മൂന്നു സ്ഥാനാർഥികളെ സൈനിക ഒാഫിസർമാരെന്ന് പരിചയപ്പെടുത്തിയവർ ഭീഷണിപ്പെടുത്തിയതായാണ് പാർട്ടി ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.