യു.എൻ ആസ്​ഥാനത്തെ ഫിലിപ്പീൻസ്​ നയതന്ത്ര പ്രതിനിധിക്ക്​ കോവിഡ്​ 19

ന്യൂയോർക്ക്​: ന്യൂ​യോർക്കിലെ യുനൈറ്റഡ്​ നേഷൻസ്​ (യു.എൻ) ആസ്​ഥാനത്ത്​ കോവിഡ്​ 19 ബാധ സ്​ഥിരീകരിച്ചു. ഫിലിപ്പ ീൻസ്​ നയതന്ത്ര പ്രതിനിധിക്കാണ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തത്​. രോഗം സ്​ഥിരീകരിച്ചതോടെ യു.എന്നിലെ ഫിലിപ്പീൻസ്​ പെർമനൻറ്​ മിഷൻ കെട്ടിടം അടച്ചിട്ടു.

ഇവിടത്തെ ജീവനക്കാരോട്​ സ്വയം വീട്ടുനിരീക്ഷണത്തിൽ കഴ​ിയാനും നിർദേശം നൽകി. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരു​മായി ബന്ധപ്പെടണമെന്നും യു.എൻ നൽകിയ നോട്ടീസിൽ പറയുന്നു.

വൈറസ്​ ബാധിച്ച പ്രതിനിധി ഇപ്പോൾ ചികിത്സയിലാണ്​. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്​ച ഇവർ യു.എൻ ആസ്​ഥാനം സന്ദർശിച്ചിരുന്നു. ഈ സമയം ഇവർക്ക്​ രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു.

ചൊവ്വാഴ്​ച ഇവർക്ക്​ ചെറിയ പനി തോന്നുകയും കൊറോണ പരിശോധന നടത്തുകയുമായിരുന്നു. ബുധനാഴ്​ച ഇവർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഫിലിപ്പീൻസ്​ പ്രസിഡൻറ് റോഡ്രിഗോ ദു​തേർതെ കോവിഡ്​ 19 പരിശോധനക്ക്​ വിധേയനായിരുന്നു. കൂടാതെ രണ്ടു സർക്കാർ ഉന്നത ഉദ്യോഗസ്​ഥരെ വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Philippines Diplomat first Coronavirus Case at UN HQ -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.