പിറ്റ്ബുളി​െൻറ ആക്രമണം, കൊച്ചുമകന്‍ കൊല്ലപ്പെട്ടു; അമ്മൂമ്മ അറസ്റ്റില്‍   

ഹാര്‍ട്ട് കൗണ്ടി (ജോര്‍ജിയ): ഇരുപത് മാസം പ്രായമുള്ള കൊച്ചുമകന്‍ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 70 വയസ്സുള്ള അമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.ആഗസ്റ്റ് 1 ന് നോര്‍ത്ത് വെസ്റ്റ് ജോര്‍ജിയായിലായിരുന്നു സംഭവം പുറത്ത് കുട്ടിയുമൊത്ത് ഇരിക്കുകയായിരുന്ന അമ്മൂമ്മ പിറ്റ്ബുള്‍ വരുന്നത് കണ്ട് വീടിന്റെ പുറകിലേക്ക് ഓടി. പുറകെ ഓടിയെത്തിയ രണ്ട് നായ്ക്കള്‍ അമ്മൂമ്മയെ തള്ളിയിട്ട് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കടിയേറ്റ കുഞ്ഞ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.അമ്മൂമ്മ കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു കവചം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

സെക്കൻറ്​ ഡിഗ്രി കൊലപാതകമാണ് അമ്മൂമ്മക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്തതിന് ശേഷം 50000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ട് പിറ്റ്ബുളുകളും അമ്മൂമ്മയുടേതാണോ എന്ന് വ്യക്തമാക്കാന്‍ നോര്‍ത്തേണ്‍ ജുഡീഷ്യല്‍ സര്‍ക്യൂട്ട് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തയ്യാറായില്ല. മൃഗങ്ങളെ ശരിയായി സൂക്ഷിക്കാത്തതിന് പല സന്ദര്‍ഭങ്ങളിലും അമ്മൂമ്മക്ക് സിറ്റി നോട്ടീസ് അയച്ചതായി പറയുന്നു.

അശ്രദ്ധമായി നായ്ക്കളെ കുട്ടികളുമായി ഇടപഴകുവാന്‍ അനുവദിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നുള്ളതിന് തെളിവാണ് ഈ സംഭവം.

Tags:    
News Summary - pitbul attack: grandmother arrested–World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.