വത്തിക്കാൻ സിറ്റി: ചിലിയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന രണ്ടിലേറെ ബിഷപ്പുമാരുടെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ലൈംഗികപീഡനവുമായി ബന്ധപ്പെട്ട് 1960 മുതൽ 119ഒാളം കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ചിലി അന്വേഷണസംഘം അറിയിച്ചു. അതിൽ 167 ബിഷപ്പുമാരും പുരോഹിതന്മാരും പ്രതിക്കൂട്ടിലാണ്.
കഴിഞ്ഞദിവസം സമാന കേസില്‍ അന്വേഷണം നേരിടുന്ന കത്തോലിക്കാ പുരോഹിതനെ മാര്‍പാപ്പ പുറത്താക്കിയിരുന്നു. ഫാ. ക്രിസ്റ്റ്യന്‍ പ്രെക്ടിനെയാണ് മാര്‍പാപ്പ പുറത്താക്കിയത്. ആരോപണത്തെ പുരോഹിതന് തള്ളിക്കളഞ്ഞെങ്കിലും ഇദ്ദേഹത്തിനെതിരെ കേസ് ശക്തമായതിനെ തുടര്‍ന്നു പൊലീസ് പള്ളി ഓഫിസുകളില്‍ റെയ്ഡ് വ്യാപകമാക്കി. തുടര്‍ന്നാണ് മാര്‍പാപ്പ ഫാ. ക്രിസ്റ്റ്യന്‍ പ്രെക്ടിനെ പുറത്താക്കിയത്. കഴിഞ്ഞ ജൂലൈയില്‍ യു.എസില്‍ 16കാരനെ മുമ്പു പീഡിപ്പിച്ച കേസില്‍ കര്‍ദിനാള്‍ തിയഡോര്‍ മാക്കാരിക് രാജിെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.