വാഷിങ്ടൺ: യു.എസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗവും 2020ലെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയുമായ തുൾസി ഗബ ്ബാർഡ് ഗൂഗ്ളിനെതിരെ അഞ്ചുകോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫെഡറൽ കോടതിയിൽ പരാതി നൽകി. പ്രസിഡൻറ് തെ രഞ്ഞെടുപ്പിൽ പ്രചാരണം നടത്താനും പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ ഗൂഗ്ൾ വർണവിവേചനം കാണിച്ചുവെന്നാണ് പരാതി.
ജൂണിലെ ആദ്യ ഡെമോക്രാറ്റിക് ചർച്ചക്കുശേഷം പ്രചാരണപരിപാടിക്കു നൽകിയിരുന്ന പരസ്യം ഗൂഗ്ൾ പിൻവലിച്ചുവെന്നു കാണിച്ചാണ് പരാതി. ജൂൺ 27, 28 തീയതികളിൽ ആറുമണിക്കൂറോളം പ്രചാരണത്തിെൻറ ഭാഗമായിട്ടുള്ള പരസ്യ അക്കൗണ്ട് ഗൂഗ്ൾ റദ്ദാക്കിയത് തെൻറ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് തുൾസി ലോസ് ആഞ്ചൽസ് കോടതിയിൽ പരാതി നൽകിയത്. ആളുകളിലേക്കെത്തിക്കാനും പ്രചാരണത്തിന് ആവശ്യമായ പണം ലഭിക്കാതെവരുകയും ചെയ്തതായി പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന തുൾസി നൗ ഇൻക് ചൂണ്ടിക്കാട്ടി.
തുൾസിക്കെതിരെ വിവേചനപരമായ നടപടിയാണ് ഗൂഗ്ൾ സ്വീകരിച്ചിരിക്കുന്നതെന്നും അവർ ആരോപിച്ചു. അേതസമയം, വ്യാജന്മാരെ തടയാനാണ് പരസ്യം നൽകുന്നത് കുറച്ചുനേരം നിർത്തിവെച്ചതെന്നാണ് ഗൂഗ്ൾ പറയുന്നത്. രാഷ്ട്രീയ പാർട്ടികളോടോ വ്യക്തികളോടോ ഗൂഗ്ളിന് പ്രത്യേക ചായ്വില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.