യുനൈറ്റഡ് േനഷൻസ്: വംശീയതയെയും ഇസ്ലാമോഫോബിയയെയും ലോകത്തുടനീളമുള്ള ജനങ്ങൾ എതിർക്കണമെന്ന് യു.എൻ മേധാവി അേൻറാണിയോ ഗുെട്ടറസ്.
യു.എസിൽ തീവ്ര വലതു വംശീയവാദികൾക്ക് അനുകൂലമായ ട്രംപിെൻറ നിലപാടിെൻറ പശ്ചാത്തലത്തിലാണ് യു.എൻ മേധാവിയുടെ പ്രസ്താവന. യു.എസിലെ ഷാർലത്സ്വിലിൽ ശനിയാഴ്ച വംശീയവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ആക്രമണങ്ങളിൽ ഇരുകൂട്ടർക്കും തുല്യ പങ്കുണ്ടെന്ന ന്യായീകരണവുമായി ട്രംപ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
തുറന്ന് അഭിപ്രായംപറയുന്നതിൽ താങ്കൾക്ക് യു.എസ് സർക്കാറിൽനിന്നും സമ്മർദമുണ്ടോയെന്ന ചോദ്യത്തോട് യു.എൻ മേധാവി ശക്തമായി നിഷേധം അറിയിച്ചു. പ്രസിഡൻറ് എന്തുപറയുന്നു എന്നതിനല്ല താൻ പ്രതികരിച്ചതെന്നും താൻ തത്ത്വങ്ങളെ ഉറപ്പിക്കുകയാണെന്നും അത് വളരെ കൃത്യമാണെന്നുമായിരുന്നു പ്രതികരണം.
വംശീയത, പരദ്വേഷം, സെമിറ്റിക് വിരുദ്ധത, ഇസ്ലാമോഫോബിയ തുടങ്ങിയവ സമൂഹത്തിൽ വിഷം കുത്തിവെക്കും. ഇതിനെതിരെ അടിയന്തരമായി പ്രതികരിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.