ന്യൂയോർക്: യു.എസ് സംസ്ഥാനമായ മിഷിഗണിലെ ശവസംസ്കാര കേന്ദ്രത്തിൽനിന്ന് 60ലേറെ കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങളും ഭ്രൂണങ്ങളും ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തി. മിഷിഗണിലെ ഡിട്രോയ്റ്റ് നഗരത്തിലെ പെറി ശവസംസ്കാരകേന്ദ്രത്തിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. രണ്ടാഴ്ചകൾക്കു മുമ്പ് നന്നായി സംസ്കരിക്കാത്ത നിലയിൽ 11 കുരുന്നുകളുടെ മൃതശരീരങ്ങൾ ഡിട്രോയ്റ്റിലെ തെന്ന മറ്റൊരിടത്ത് കണ്ടെത്തിയിരുന്നു.
രണ്ടു സംഭവങ്ങൾക്കും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. 36 മൃതദേഹങ്ങൾ പെട്ടികളിലാക്കിയ നിലയിലും 27എണ്ണം ഫ്രീസറിൽ നിന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മിഷിഗൺ ലൈസൻസ് ഡിപ്പാർട്മെൻറ് കേന്ദ്രത്തിെൻറ ലൈസൻസ് റദ്ദാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 42 വർഷം നീണ്ട സർവിസിനിടെ ഇത്തരമൊരു സംഭവം ആദ്യമാെണന്നും വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണിതെന്നും ഡിട്രോയ്റ്റ് പൊലീസ് മേധാവി ജയിംസ് ക്രെയ്ഗ് മാധ്യമങ്ങളോടു പറഞ്ഞു. കുരുന്നുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.