ന്യൂയോർക്: മ്യാന്മർ സൈന്യത്തിെൻറ കൂട്ടക്കുരുതിയിൽ നിന്ന് റോഹിങ്ക്യകളെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് ജനാധിപത്യനേതാവ് ഒാങ്സാൻ സൂചിക്ക് െഎക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച സൂചി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കയാണ്.
അവരുടെ ഒരു വാക്കുമതിയാകും കൂട്ടക്കുരുതി അവസാനിപ്പിക്കാനെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു. റോഹിങ്ക്യകൾക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താനുള്ള അവസരം ഒരുക്കണം. മ്യാന്മറിൽ ഇപ്പോഴും സൈന്യത്തിന് തന്നെയാണ് ആധിപത്യമെന്ന് തെളിയിക്കുന്നതാണ് ഇൗ കൊടുംക്രൂരത. ക്രൂരത തടയാൻകഴിഞ്ഞില്ലെങ്കിൽ റോഹിങ്ക്യകളുടെ കൂട്ടപ്പലായനം തുടരുമെന്നും ഗുെട്ടറസ് മുന്നറിയിപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.