വാഷിങ്ടൺ: 2016 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തെൻറ പിതാവിനെ സഹായിക്കാൻ റഷ്യൻ അഭിഭാഷക ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ഹിലരി ക്ലിൻറെൻറ പ്രതിച്ഛായ തകർക്കുന്ന രേഖകൾ നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നതായി ഡോണൾഡ് ട്രംപ് ജൂനിയർ.
2016 ജൂണിലാണ് ട്രംപ് ടവറിൽ വെച്ച് കൂടിക്കാഴ്ച നടന്നത്. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട്. റഷ്യൻ ഭരണകൂടമാണ് ഹിലരിയെ കുറിച്ച് ആധികാരിക രേഖകൾ നിറഞ്ഞ ഇ-മെയിലിെൻറ ഉറവിടമെന്ന് ആ കൂടിക്കാഴ്ചയിൽ മനസ്സിലാക്കിയെന്നും ട്രംപ് ജൂനിയർ വ്യക്തമാക്കി.
കൂടിക്കാഴ്ച ഏർപ്പാടുചെയ്ത റോബ് ഗോൾഡ്സ്റ്റോൺ എന്ന പ്രസാധകനയച്ച ഇ-മെയിലിനെക്കുറിച്ച് മൂന്നുപേർക്ക് അറിവുണ്ടായിരുന്നുവെന്ന് ന്യൂയോർക്ടൈംസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പത്രം വെളിപ്പെടുത്തിയില്ല. സഹോദരി ഇവാൻകയുടെ ഭർത്താവ് ജാരദ് കുഷ്നറും ഡോണൾഡ് ട്രംപിെൻറ കാമ്പയിൻ ചെയർമാനായിരുന്ന പോൾ മനഫോർട് എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തിരുന്നു. ഇതേക്കുറിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.