വാഷിങ്ടൺ: ഉള്ളി ചേർക്കുേമ്പാൾ ഏത് കറിയുടെയും സ്വാദ് ഇരട്ടിക്കുമെന്നത് ചോദ്യംചെയ്യപ്പെടാത്ത വസ്തുതയാണ്. എന്നാൽ ഒരു കുഴപ്പം, അരിയുന്നവരുടെ കണ്ണുകൾ ഇൗറനാക്കി ചെറുതും വലുതുമായ ഉള്ളികൾ നമ്മോട് പകരം ചോദിച്ചെന്നുവരും. ഉള്ളിയുടെ ഇൗ വേല ഒരുതരം പ്രതിരോധതന്ത്രമാണെന്ന് ശാസ്ത്രജ്ഞർ.
കരയിക്കാനുള്ള ഉള്ളിയുടെ തന്ത്രത്തിൽ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ ‘ലാക്രൈമേറ്ററി ഫാക്ടർ’ എന്ന രാസയൗഗികമാണ് ഉള്ളികളുടെ കണ്ണീർവാതക പ്രയോഗത്തിന് പിന്നിലെ രഹസ്യമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ഒരു എൻസൈമിൽനിന്നാണ് ഇൗ രാസസംയുക്തം രൂപപ്പെടുന്നതെന്ന് ശാസ്ത്രജ്ഞർ നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിലും അതിെൻറ പടിപടിയായുള്ള പ്രവർത്തനഘട്ടങ്ങളാണ് അമേരിക്കൻ ശാസ്ത്രസംഘം വിശകലനവിധേയമാക്കിയത്. സുർജിത് ബാനർജി എന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞനും ഗവേഷണസംഘത്തിൽ അംഗമായിരുന്നു.
എൻസൈമിെൻറ ക്രിസ്റ്റൽ ഘടന പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞർ കരയിക്കുന്ന രാസയൗഗികത്തിെൻറ ഉൽപാദനവും പ്രവർത്തനങ്ങളും കൃത്യമായി തിട്ടപ്പെടുത്തിയത്. ഉള്ളി മുറിക്കുേമ്പാൾ സ്വയം പ്രതിരോധിക്കാൻ പ്രകൃതി നൽകിയ ശേഷി ഉപയോഗിച്ച് രാസയൗഗികം പ്രസരിപ്പിക്കുന്ന ഉള്ളികളിൽനിന്ന് അത്തരം എൻസൈം നീക്കംചെയ്യുന്ന പദ്ധതി ജപ്പാനിൽ പരീക്ഷണവിജയം നേടിയിട്ടുണ്ട്. അങ്ങനെ ഉള്ളിയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കി കരയിക്കാത്ത ഉള്ളികളുടെ ഉൽപാദനവും യാഥാർഥ്യമായിക്കഴിഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.