വാഷിങ്ടൺ: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ അപരിചിതയായ നഴ്സിനെ ചുംബിച്ച് രണ്ട ാംലോക യുദ്ധമവസാനിച്ചതിെൻറ സന്തോഷംപങ്കുവെച്ച യു.എസ് നാവികെൻറ പ്രതിമ നശിപ്പി ക്കാൻ ശ്രമം. ചുവന്ന മഷിയിൽ മീ ടു എന്ന ഹാഷ്ടാഗോടുകൂടി നഴ്സിെൻറ കാലിൽ എഴുതിവെച്ച ാണ് ഫ്ലോറിഡയിൽ സ്ഥാപിച്ച പ്രതിമ നശിപ്പിക്കാൻ ശ്രമം.
നാവികൻ ജോർജ് മെൻഡോസ വിടവാങ്ങിയതിനു തൊട്ടുപിന്നാലെയാണ് സംഭവം. സമ്മതമില്ലാെത അജ്ഞാതയായ സ്ത്രീയെ ചുംബിച്ച നാവികെൻറ പ്രവൃത്തി ലൈംഗികാതിക്രമമെന്നു കാണിച്ചാണ് പ്രതിമയിൽ മഷിയൊഴിച്ചത്. ഇൗ മേഖലയിൽ നിരീക്ഷണ കാമറയില്ലാത്തതിനാൽ ആരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. 1000 ഡോളറിെൻ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.
പ്രതിമയുടെ സമീപത്തുനിന്ന് പെയിൻറിെൻറ കുപ്പികളും കണ്ടെടുത്തു. ടൈംസ്ക്വയറിലെ അപൂർവ ചിത്രം പകർത്തി ആൽഫ്രഡ് എയ്സൻസ്റ്റെഡ്ത്തി കാമറയിൽ പകർത്തുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചിത്രം ലൈഫ് മാഗസിനിൽ പ്രസിദ്ധീകരിച്ചതോടെയാണ് ലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.