വാഷിങ്ടൺ: സ്വാഭാവികമായ പരിവർത്തനങ്ങളല്ല മറിച്ച്, മനുഷ്യനിർമിതമായ കാലാവസ്ഥ വ്യതിയാനങ്ങളാണ് കഴിഞ്ഞ 25 വർഷക്കാലം ക്രമരഹിതമായി സമുദ്രനിരപ്പ് ഉയരാൻ കാരണമെന്ന് പഠനം.
നാഷനൽ അക്കാദമി ഒാഫ് സയൻസസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കാലാവസ്ഥ ചൂടുപിടിക്കുന്നതിനാൽതന്നെ ശരാശരി നിരക്കിലും കൂടുതൽ സമദ്രനിരപ്പ് ഉയരുന്ന മേഖലകളിൽ ഇതേ പ്രവണത തുടരാൻ സാധ്യത കാണുന്നതായും ചൂണ്ടിക്കാണിക്കുന്നു. വർഷാവർഷം മൂന്നു മില്ലീമീറ്റർ എന്നകണക്കിൽ നിരപ്പ് ഉയരുന്നന്നതായാണ് കാലാവസ്ഥ പ്രവചകരുടെ നിഗമനം.
ഗ്രീൻലാൻഡിലെയും അൻറാർട്ടിക്കയിലെയും ഹിമപാളികൾ ഉരുകുന്നതുമൂലമായിരുന്നു ഇത്. ആഗോള ശരാശരി സമുദ്രനിരപ്പ് ഉയരുന്നതിെൻറ നിരക്കും ഇതിൽനിന്ന് വ്യതിയാനമുള്ള പ്രദേശങ്ങളിലെ നിരക്കും ഗവേഷകർ പഠനത്തിെൻറ ഭാഗമായി നിരീക്ഷിച്ചു. ഇതിലൂടെ അൻറാർട്ടിക്കയെയും പടിഞ്ഞാറൻ യു.എസിെൻറയും പരിസരപ്രദേശങ്ങളിലുള്ള സമുദ്രങ്ങളുടെ നിരക്ക് ശരാശരി സമുദ്രനിരപ്പ് ഉയരുന്ന നിരക്കിലും താഴെയാണെന്ന് കണ്ടെത്തി.
എന്നാൽ കിഴക്കൻ യു.എസ് തീരത്തും തെക്കുകിഴക്കൻ ഏഷ്യയിലും നേരെ തിരിച്ചാണ് കണക്കുകൾ. ചില ഭാഗങ്ങളിൽ ഇത് ശരാശരിനിരക്കിലും രണ്ടുമടങ്ങ് കൂടുതലാണെന്നും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.