ഡമസ്കസ്: സിറിയയിലെ യു.എസ് സൈന്യത്തെ നിശ്ചിത ദിവസത്തിനുള്ളിൽ പിൻവലിക്കണമെന് ന് തനിക്കുമേൽ സമ്മർദമില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് മേധാവി ജോസഫ് വോെട്ടൽ. സൈനിക പിൻമാറ്റം തങ്ങളുടെ ലക്ഷ്യം തന്നെയാണെന്ന് വിശദീകരിച്ച വോെട്ടൽ, സൈനികരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും വിശദീകരിച്ചു.
സൈനികരുടെ സുരക്ഷയെ ബാധിക്കുന്ന നിലയിൽ പിൻമാറ്റം ഉണ്ടാകില്ല. കൃത്യമായ ഒരു ദിവസത്തിനുള്ളിൽ സൈന്യത്തെ മുഴുവൻ പിൻവലിക്കണമെന്ന് തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ ഉടൻ പിൻവലിക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വിവിധ കോണുകളിൽ നിന്ന് സമ്മർദമുയർന്നതിനെ തുടർന്നാണ് നിലപാടിൽ അദ്ദേഹം അയവു വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.