ന്യൂ ജഴ്​സിയിൽ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ രണ്ട്​ മരണം

മൊറിസ്​ടൗൺ/ന്യൂജഴ്​സി: യു.എസിലെ ന്യൂ ജഴ്​സിയിൽ പഠനയാത്രക്ക്​ കുട്ടികളുമായി പോയ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ അധ്യാപികയും വിദ്യാർഥിയും മരിച്ചു. അപകടത്തിൽ 43 പേർക്ക്​ പരിക്കേറ്റു. ന്യൂജഴ്​സിയിലെ മൗണ്ട്​ ഒലിവ്​ നഗരത്തിൽ വ്യാഴാഴ്​ച രാവിലെ 10.20ഒാടെയാണ്​ സംഭവം. ഇടിയുടെ ആഘാതത്തിൽ ബസി​​​െൻറ മുൻഭാഗം പൂർണമായും തകർന്നു.

പരാമസിലെ ഇൗസ്​റ്റ്​ ബ്രൂക്ക്​ മിഡിൽ സ്​കൂളിൽ നിന്ന് വാട്ടർലൂ ഗ്രാമത്തിലേക്ക്​ പോവുകയായിരുന്ന സ്​കൂൾ ബസാണ്​ അപകടത്തിൽപെട്ടത്​. അഞ്ചാം തരത്തിൽപഠിക്കുന്ന കുട്ടികളാണ്​ ബസിലുണ്ടായിരുന്നത്​.​ ബസിൽ38 വിദ്യാർഥികളും ഡ്രൈവർ ഉൾപ്പെടെ ഏഴ്​ മുതിർന്നവരുമായിരുന്നു ഉണ്ടായിരു​ന്നത്​. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Teacher, student killed after school bus and truck collide in New Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.