വാഷിങ്ടൺ: യു.എസ് നീതിന്യായ വകുപ്പും എഫ്.ബി.െഎയും ഡെമോക്രാറ്റുകൾക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോപിച്ചു.
റിപ്പബ്ലിക്കൻ നേതാക്കൾക്കെതിരായ അന്വേഷണത്തിൽ അവ രാഷ്ട്രീയം കലർത്തിയതായും ട്രംപ് കുറ്റപ്പെടുത്തി. ജയിംസ് കോമിയെ എഫ്.ബി.െഎ തലപ്പത്തുനിന്ന് പുറത്താക്കിയശേഷം നിയമിച്ച ക്രിസ്റ്റഫർ റേക്കെതിരെയും ട്രംപ് രംഗത്തു വന്നിരിക്കുകയാണ്.
രാജ്യത്തെ അന്വേഷണ ഏജൻസികളുടെ തലപ്പത്തുള്ളവർ റിപ്പബ്ലിക്കൻ അംഗങ്ങൾക്കെതിരെയും ഡെമോക്രാറ്റുകൾക്ക് അനുകൂലമായുമാണ് പ്രവർത്തിക്കുന്നത്. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുവേളയിൽ എഫ്.ബി.െഎ രാഷ്ട്രീയ പക്ഷപാതിത്വം കാണിെച്ചന്ന സുപ്രധാന മെമ്മോ പുറത്തുവിടുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രംപിെൻറ ട്വീറ്റ്. രേഖ പുറത്തുവിടുന്നതിെനതിരെ എഫ്.ബി.െഎ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.