ലോസ് ഏഞ്ചൽസ്: ജാക്‌സൺ 5 ലെ അംഗവും ജാക്‌സൺ കുടുംബത്തിലെ മൂന്നാമത്തെ മകനുമായ ടിറ്റോ ജാക്‌സൺ ഇനിയില്ല. ആഗോള സൂപ്പർതാരങ്ങളായ മൈക്കിളും സഹോദരി ജാനറ്റും ഉൾപ്പെടുന്ന ഒമ്പത് മക്കളിൽ മൂന്നാമനായിരുന്നു ടിറ്റോ.
ജാക്‌സൺ കുടുംബത്തിൻ്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായ സ്റ്റീവ് മാനിംഗ് ആണ് ടിറ്റോയുടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്. ന്യൂ മെക്‌സിക്കോയിൽ നിന്ന് ഒക്‌ലഹോമയിലേക്ക് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാകാമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മരണത്തിൻ്റെ ഔദ്യോഗിക കാരണം അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് ഇംഗ്ലണ്ടിൽ നടന്ന സംഗീത പരിപാടിയിൽ ജാക്‌സൺമാരുടെ നേതൃത്വത്തിൽ സഹോദരന്മാരായ മർലോണിനും ജാക്കിക്കുമൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. സമീപ വർഷങ്ങളിൽ സ്വന്തം പേരിൽ ബ്ലൂസ് ഗിറ്റാറിസ്റ്റായി നിരവധി ഷോകൾ റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാക്‌സൺ 5 പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും സോളോ ബ്ലൂസ് ആർട്ടിസ്റ്റ് എന്ന നിലയിൽ ടിറ്റോ സ്വയം പേരെടുത്തു. 2016-ൽ ടിറ്റോ ടൈം, 2021-ൽ അണ്ടർ യുവർ സ്പെൽ തുടങ്ങിയവ ഒരു സംഗീതജ്ഞനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വൈദഗ്ദ്ധ്യം പ്രകടമാക്കിയ ആൽബങ്ങളാണ്.
60-കളുടെ അവസാനത്തിലും 70-കളുടെ തുടക്കത്തിലും ജാക്‌സൺ 5 അന്താരാഷ്‌ട്ര സെൻസേഷനായി മാറിയപ്പോൾ ഐ വാണ്ട് യു ബാക്ക് ഇൻ 1969, എബിസി, ദ ലവ് യു സേവ്, 1970ൽ ഐ വിൽ ബി ദേർ എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ ടിറ്റോയുടെ പേരിലുണ്ട്. മൂന്ന് ഗ്രാമി നോമിനേഷനുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.