വാഷിങ്ടൺ: ഗ്രീൻകാർഡ് വിസ അനുവദിക്കുന്നതിൽ പുതിയ സംവിധാനവുമായി അമേരിക്കൻ ഭരണകൂടം. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോൽസാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
കുടുംബത്തോടെയുളള കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്താനും പദ്ധതിയുണ്ടെന്ന് ട്രംപിെൻറ സീനിയർ ഉപദേശഷ്ടാവ് ജാക്സൺ മില്ലർ പറഞ്ഞു. വ്യക്തികളോടൊപ്പം പങ്കാളിയും കുട്ടികളും വരുന്നതിനാണ് ഇത്തരത്തിൽ നിയന്ത്രണമേർപ്പെടുത്തുക. കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് സമാനമാണ് പുതിയ വിസ സംവിധാനമെന്ന് മില്ലർ പറഞ്ഞു.
ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന് പുറമേ അപേക്ഷാർഥികളുടെ മറ്റ് ചില കാര്യങ്ങളും സർക്കാർ പരിഗണിക്കും. സാമ്പത്തികപരമായി കുടുംബത്തെ സംരക്ഷിക്കാൻ കഴിവുള്ളവരാണോ? അപേക്ഷാർഥിയുടെ കഴിവ് അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് എന്ത് ഗുണമാണ് ഉണ്ടാക്കുക? ഇവർക്ക് ഉയർന്ന വേതനം ലഭിക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാവും വിസ അനുവദിക്കുക. അർഹതയുള്ളവർക്ക് മാത്രം വിസ അനുവദിക്കുക എന്ന പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ നയത്തിന് കരുത്ത് പകരാനാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മില്ലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.