വാഷിങ്ടൺ: ക്രൂരനായ സ്വേച്ഛാതിപധിയായിരുന്നു ഫിദല്‍ കാസ്ട്രോയൊന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നു. കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബക്ക് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഭീതി വിതച്ച കാസ്ട്രോ ഭരണത്തിൽ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയിൽ അരങ്ങേറിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കാസ്ട്രോയുടെ മരണ വാർത്ത സ്‌ഥിരീകരിച്ച ശേഷം 'ഫിദൽ കാസ്ട്രോ മരിച്ചു' എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. തുടർന്ന് ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്ട്രോക്കെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചത്.
കാസ്‌ട്രോ ലോകത്തിലുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രംപിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.