വാഷിങ്ടൺ: സിറിയയിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ നാല് മാസത്തെ സമയം നൽകി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നാല് മാസത്തിനകമായിരിക്കും സിറിയയിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുകയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നടപടികൾ യു.എസ് പൂർത്തിയാക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ ഉടനടി സൈന്യത്തെ പിൻവലിക്കണമെന്നായിരുന്നു ട്രംപിെൻറ ഉത്തരവ്.
ഡിസംബർ 19നാണ് സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിെൻറ ഉത്തരവ് പുറത്ത് വന്നത്. 30 ദിവസത്തിനകം സൈന്യത്തിെൻറ പിൻമാറ്റം പൂർത്തിയാക്കുമെന്നായിരുന്നു ട്രംപ് അന്ന് അറിയിച്ചിരുന്നത്.
എന്നാൽ, ന്യൂയോർക്ക് ടൈംസിെൻറ റിപ്പോർട്ടനുസരിച്ച് 2000ത്തോളം വരുന്ന യു.എസ് സൈന്യത്തെ പിൻവലിക്കാൻ നാല് മാസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. െഎ.എസിെൻറ പരാജയം പൂർത്തിയായെന്നും ഇനി സിറിയയിൽ സൈന്യത്തിെൻറ ആവശ്യമില്ലെന്നുമാണ് ട്രംപിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.